Daily Current Affairs-2024-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/october/october 06 2024

october 06 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഒക്ടോബറിൽ അന്തരിച്ച മലയാള വാർത്ത പ്രക്ഷേപണത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ച ആകാശവാണി മുൻ വാർത്ത അവതാരകൻ?
Show answer
എം. രാമചന്ദ്രൻ
Question 2
2024 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വ വ്യോമ പ്രതിരോധ മിസൈൽ സംവിധാനം രൂപകല്പന ചെയ്തത്?
Show answer
ഡി.ആർ.ഡി.ഒ.
Question 3
ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ റസ്റ്റ് ഓഫ് ഇന്ത്യയെ മറികടന്ന് പതിനഞ്ചാം തവണയും ഇറാനി കപ്പിൽ വിജയികളായത്?
Show answer
മുംബൈ
Question 4
മുംബൈ ടീം ക്യാപ്റ്റൻ?
Show answer
അജിൻ ക്യരഹാനെ
Question 5
പ്ലെയർ ഓഫ് ദ മാച്ച്?
Show answer
മുംബൈ താരം സർഫ റാസ്ഖാൻ
Question 6
മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാത?
Show answer
ബാന്ദ്ര - ആരെ ജോഗേശ്വരി ലിങ്ക് റോഡ് മെട്രോ ലൈൻ
Question 7
മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ ബാന്ദ്ര - ആരെ ജോഗേശ്വരി ലിങ്ക് റോഡ് മെട്രോ ലൈൻ ഉദ്ഘാടനം ചെയ്തത്?
Show answer
നരേന്ദ്ര മോദി
Question 8
പി വി അൻവർ എംഎൽഎ ആരംഭിക്കുന്ന പുതിയ പാർട്ടി?
Show answer
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള( സെക്കുലർ )
Question 9
ഇസ്രയേലിൽ ഹമാസ് ഒക്ടോബർ 7 ന് നടത്തിയ ഓപ്പറേഷൻ?
Show answer
ഓപ്പറേഷൻ അൽ അഖ് സസ്റ്റോം
Question 10
2024 ഒക്ടോബറിൽ മിഡിൽ ഈസ്റ്റിലെ സൈനിക കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തോക്ക് ഘടിപ്പിച്ച റോബോട്ട് ഡോഗുകളെ പരീക്ഷിച്ച രാജ്യം -?
Show answer
യു എസ് എ
Question 11
വി കെ കൃഷ്ണ മേനോന്റെ എത്രാമത്തെ ചരമവാർഷികമാണ് ഒക്ടോബർ 6 ന് ആചരിക്കുന്നത്?
Show answer
50
Question 12
1974 ൽ ആരംഭിച്ച വി.കെ. കൃഷ്ണമേനോൻ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
Show answer
ഈസ്റ്റ് ഹിൽ, കോഴിക്കോട്
Question 13
ഒരു അഗ്നി പർവ്വതം എരിഞ്ഞടങ്ങി എന്ന് ആരെക്കുറിച്ചാണ് ഇന്ദിരാഗാന്ധി അനുശോചിച്ചത്?
Show answer
വി.കെ. കൃഷ്ണ മേനോൻ
Question 14
ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗം നടത്തിയത്?
Show answer
വി കെ കൃഷ്ണ മേനോൻ
Question 15
ഹീറോ ഓഫ് കാശ്മീർ എന്നറിയപ്പെടുന്നത്?
Show answer
വി കെ കൃഷ്ണ മേനോൻ
Question 16
48ാമത് വയലാർ അവാർഡ്?
Show answer
അശോകൻ ചരുവിൽ
Notes: 'കാട്ടൂർ കടവ്' എന്ന നോവലിനാണ് പുരസ്കാരം
Question 17
വനിതാ ലോകകപ്പിൽ വിക്കറ്റ് നേടുന്ന ആദ്യ മലയാളി?
Show answer
ആശാ ശോഭന
Question 18
കേരള ഹിന്ദുസ് ഒഫ് നോർത്ത് അമേരിക്ക ഏർപ്പെടുത്തിയ ആർഷദർശന പുരസ്കാരത്തിനർഹയായത്?
Show answer
ഡോ എം ലീലാവതി
Question 19
2024 ഒക്ടോബറിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് വേദിയാകുന്നത്?
Show answer
ഇസ്ലാമബാദ്, പാകിസ്ഥാൻ
Question 20
2024 ഒക്ടോബറിൽ ശ്രേഷ്ഠഭാഷ പദവി നേടിയ ഭാഷകൾ?
Show answer
മറാഠി, പാലി, പ്രാകൃത്, ബംഗാളി, അസമീസ്
Question 21
2024 ഒക്ടോബറിൽ അന്തരിച്ച 'വിശ്വഗുരു' എന്ന ചലച്ചിത്രത്തിൽ ശ്രീനാരായണഗുരുവിന്റെ വേഷം അഭിനയിച്ച പ്രശസ്ത താരം?
Show answer
ഗുരുസാഗരം പുരുഷോത്തമൻ
Question 22
1929ൽ പൊന്നാനി വി.എ മുഹമ്മദ് മുസ്‌ലിയാർ രചിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള അറബി മലയാളം രചന?
Show answer
ബഹുവിശേഷ വിനോദ കീർത്തനം നൂദന കിസ്സ
Question 23
ഡഫ് and ഡംബ്‌ (ബധിരരും മൂകരും) എന്ന പദപ്രയോഗം തെറ്റാണെന്നും കേൾവിക്ക് ബുദ്ധിമുട്ടുള്ളവർ എന്നു മാത്രമേ പറയാവൂ എന്നും വ്യക്തമാക്കിയ ഹൈക്കോടതി?
Show answer
കേരള ഹൈ കോടതി
Question 24
കാഴ്ച പരിമിതർക്ക് വിദ്യാഭ്യാസ പിന്തുണ നൽകാൻ സാക്ഷരതാ മിഷൻ തുടക്കമിട്ട പദ്ധതി?
Show answer
ദീപ്തി ബ്രെയിലി പദ്ധതി
Question 25
അന്യസംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന സാക്ഷരതാ പദ്ധതി?
Show answer
ചങ്ങാതി