Daily Current Affairs-2024-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/november/november 06 2024

november 06 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെ എല്ലാ സേവനങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാക്കുന്നതിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ?
Show answer
സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ അഥവാ ' സൂപ്പർ ആപ്പ് '
Question 2
മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിഅമ്മ പുരസ്കാരത്തിനർഹനായത്
Show answer
ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
Question 3
ഈ വർഷത്തെ ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിനർഹനായത്?
Show answer
ഡോ. എസ്.ഡി. ബിജു
Notes: ഫ്രോഗ് മാൻ ഓഫ് ഇന്ത്യ
Question 4
പ്രഥമ ദേശീയ വനിത മത്സ്യ തൊഴിലാളി സമ്മേളനത്തിന് വേദിയായത് ?
Show answer
വലിയതുറ കടപ്പുറം, തിരുവനന്തപുരം
Question 5
2024 നവംബർ ആറിന് കെഎസ്എഫ്ഇ ആരംഭിച്ചിട്ട് എത്രാം വാർഷികമാണ് പൂർത്തിയാകുന്നത്?
Show answer
55
Question 6
2024 നവംബറിൽ അന്തരിച്ച, വിവിധ ഭാഷകളിൽനിന്ന് 107 കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ പ്രമുഖ വിവർത്തകൻ?
Show answer
എം പി സദാശിവൻ
Question 7
2024 നവംബറിൽ അന്തരിച്ച ബീഹാറിലെ പ്രശസ്ത നാടോടി ഗായികയും പത്മഭൂഷൻ ജേതാവുമായ വ്യക്തി?
Show answer
ശാരദ സിൻഹ
Question 8
കേരളത്തിൽ ആദ്യമായി ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് (ഇ.സി.ഒ.ജി) തലച്ചോറിൽ ഘടിപ്പിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ നടത്തിയ സർക്കാർ മെഡിക്കൽ കോളേജ്?
Show answer
കോഴിക്കോട് മെഡിക്കൽ കോളേജ്
Question 9
പൊതുനന്മയ്ക്കുള്ള പൊതുസ്വത്ത് എന്ന നിലയിൽ എല്ലാ സ്വകാര്യ വസ്തുക്കളും ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചരിത്രവിധി പുറപെടുവിച്ചത്?
Show answer
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചുഡ് അധ്യക്ഷനായ ഒമ്പത് അംഗ ബെഞ്ച്
Question 10
ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവ്?
Show answer
ഡോ. പി. ആർ പിഷാരടി
Question 11
ജനന തീയതി കണക്കാക്കാനുള്ള നിർണായക തെളിവായി ആധാറിനെ ആശ്രയിക്കാനാവില്ല എന്ന വിധി പ്രഖ്യാപിച്ചത്?
Show answer
സുപ്രീം കോടതി
Question 12
സ്പേസ് എക്സ്മായി സഹകരിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനം?
Show answer
ഹെക്സ് 20