november 04 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് സുസ്ഥിര ഉപജീവനമാർഗം ഉറപ്പുവരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള കുടുംബശ്രീയുടെ പദ്ധതി?
Show answer
ഉജ്ജീവനം
Question 2
വ്യാജ ഫോൺകോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പോലീസിന്റെ പ്രത്യേക സംവിധാനം?
Show answer
സൈബർ വാൾ
Question 3
ലോകത്തെ ഏറ്റവും ശക്തമായ മിസൈൽ ആയ ഹ്വാസോംഗ് 19 വിജയകരമായി പരീക്ഷിച്ച രാജ്യം?
Show answer
ഉത്തര കൊറിയ
Question 4
120 ലേറെ വിഷയങ്ങൾ 250 ഓളം പേജുകളുമായി അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ എ.ഐ. എൻസൈക്ലോപീഡിയ പുറത്തിറക്കുന്നത്?
Show answer
സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിയ പബ്ലിക്കേഷൻ
Question 5
വെള്ളാനിക്കര കാർഷിക സർവകലാശാല പച്ചക്കറി ശാസ്ത്ര വിഭാഗം വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള തണ്ണിമത്തനിനങ്ങൾ?
Show answer
സ്വർണ്ണ,ശോണിമ
Question 6
മെഡിസെപ് പരിഷ്കരിക്കാൻ നിയമിച്ച ഏഴംഗ വിദഗ്ധ സമിതി ചെയർമാൻ?
Show answer
ശ്രീറാം വെങ്കിട്ടരാമൻ
Question 7
കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി അവനിവാഴ്വ് കിനാവ് എന്നാ നോവൽ രചിക്കുന്നത്?
Show answer
പെരുമ്പടവം ശ്രീധരൻ
Question 8
സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിനായി ദീപം പദ്ധതി ആരംഭിച്ചത്?
Show answer
ആന്ധ്രപ്രദേശ്
Question 9
ഏഷ്യയിലെ ആദ്യ ബുദ്ധിസ്റ്റ് ഉച്ചകോടിക്ക് വേദിയാകുന്നത്?
Show answer
ഡൽഹി
Question 10
മാഹാനദി ജല തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ?
Show answer
ഛത്തീസ്ഗഡ് &ഒഡീഷ
Question 11
ഒഡിഷ മുഖ്യമന്ത്രി?
Show answer
മോഹൻ ചരൺ മാജി
Question 12
ഛത്തീസ്ഗഡ് മുഖ്യമന്ത്രി?
Show answer
വിഷ്ണു ദേവ് സായി