november 01 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സംസ്ഥാനത്തിൻ്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ കേരളജ്യോതി ലഭിച്ചത്?
Show answer
പ്രൊഫ.എം.കെ.സാനു
Question 2
കേരള പ്രഭ പുരസ്കാരം ലഭിച്ചത്?
Show answer
ഡോ.എസ്.സോമനാഥിനും ജൈവ കർഷകയായ ഭുവനേശ്വരിക്കും
Question 3
കേരള ശ്രീ പുരസ്കാര ജേതാക്കൾ?
Show answer
കലാമണ്ഡലം വിമലാമേനോൻ (കല), ഡോ. ടി. കെ. ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി ( കലിഗ്രഫി), സഞ്ജു സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി. കെ. മാത്യൂസ് (വ്യവസായം, വാണിജ്യം)
Question 4
മികച്ച കായിക താരത്തിനുള്ള 36-ാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്?
Show answer
ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ് താരം).
Question 5
അടുത്തിടെ അന്തരിച്ച ബിപിഎൽ (ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) സ്ഥാപകൻ?
Show answer
ടി പി ജി നമ്പ്യാർ
Question 6
ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി?
Show answer
മദ്രാസ് ഹൈക്കോടതി
Question 7
അരുണാചൽപ്രദേശിലെ തവാങ്ങിൽ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും ദേശത്തിന്റെ വല്ലഭൻ പ്രതിമയും മേജർ റാലെങ്ദൊ ബോബ് ഖാതിങ്ങിന്റെ ശൗര്യത്തിന്റെ മ്യൂസിയവും രാജ്യത്തിന് സമർപ്പിച്ചത്?
Show answer
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
Question 8
ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ഇസ്റോ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിന്റെ (ഇസ്ട്രാക്) ഡയറക്ടറായി നിയമിതനായ മലയാളി ബഹിരാകാശ ശാസ്ത്രജ്ഞൻ?
Show answer
ഡോ എ കെ അനിൽകുമാർ
Question 9
2024 ഒക്ടോബറിൽ അന്തരിച്ച ഹോളിവുഡ് താരം?
Show answer
ടെറി ഗാർ
Question 10
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായത്?
Show answer
സി എൽ ജോസ്
Question 11
എംവിആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ എം വി ആർ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്?
Show answer
സീതറാം യച്ചൂരി
Question 12
ദൈവത്തിന്റെ പേരില്ലാത്ത സൗരയൂഥത്തിലെ ഏക ഗ്രഹം?
Show answer
ഭൂമി
Question 13
ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ളയുടെ പുതിയ തലവനായി നിയമിതനായത്?
Show answer
നയിം ഖാസിം
Question 14
ബംഗ്ലാദേശിലെ എത് മുൻ പ്രധാനമന്ത്രിയുടെ ആഡംബര കൊട്ടാരമാണ് വിപ്ലവ മ്യൂസിയമായി മാറ്റുന്നത്?
Show answer
ഷെയ്ഖ് ഹസീന
Question 15
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ?
Show answer
തിയെറി മാത്തു
Question 16
വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ ദീപാവലി കണക്കിലെടുത്ത് സർക്കാർ ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയിൻ?
Show answer
വിളക്കുകൾ തെളിയിക്കൂ പടക്കം വേണ്ട
Question 17
2024 ഒക്ടോബറിൽ അന്തരിച്ച മലയാളി സാഹിത്യ നിരൂപകൻ?
Show answer
പ്രൊഫ. മാമ്പുഴ കുമാരൻ
Question 18
നഗരത്തിൽ യാചകവൃത്തി നടത്തി തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി?
Show answer
സ്മൈൽ ( സപ്പോർട്ട് ഫോർ മാർജിനാലിസാഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്ലിഹുഡ് എന്റർപ്രൈസ് )
Question 19
ക്രിമിനലുകൾ അനധികൃതമായി ശേഖരിക്കുന്ന പണം കണ്ടു കെട്ടാനുള്ള ഏജൻസിയായ അസറ്റ് റിക്കവറി ഇൻട്രാ ഏജൻസി നെറ്റ്വർക്ക് - ഏഷ്യ പസഫിക്കിന്റെ (അരിൻ -എപി ) പ്രസിഡൻസി സ്ഥാനം 2026-ൽ ഏറ്റെടുക്കുന്നത്?
Show answer
ഇന്ത്യ
Question 20
രോഗാണുബാധ മൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധി എന്ന നിലയിലേക്ക് മാറുന്ന രോഗം?
Show answer
ക്ഷയം