june 27 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
18th ലോകസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഓം ബിർള
Question 2
5 വർഷ കാലാവധി പൂർത്തിയാക്കി വീണ്ടും ലോക സഭ സ്പീക്കർ ആകുന്ന രണ്ടാമത്തെ വ്യക്തി?
Show answer
ഓം ബിർള
Question 3
2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി?
Show answer
മുച്കുന്ദ് ദുബെ
Question 4
2024 ജൂണിൽ സേവന കാലാവധി ഒരു വർഷത്തേക്കു കൂടി അനുവദിച്ച് കിട്ടിയ സംസ്ഥാന പോലീസ് മേധാവി?
Show answer
ഷെയ്ഖ് ദർവേഷ് സാഹേബ്
Question 5
2024 ജൂണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും നിയമിതനായ വ്യക്തി?
Show answer
സാം പിത്രോഡ
Question 6
നാറ്റോയുടെ പുതിയ മേധാവിയായി നിയമിതനാകുന്നത്?
Show answer
മാർക്ക് റുട്ടെ
Question 7
പാരീസ് ഒളിമ്പിക്സ് ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ?
Show answer
ഹർമൻ പ്രീത് സിംഗ്
Question 8
ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ ഏറ്റവും വലിയ പുള്ളിപ്പുലി സഫാരി പാർക്ക്?
Show answer
ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് കർണാടക
Question 9
2024 ജൂണിൽ കാലാവസ്ഥയും വലിയ സോളാർ കൊടുങ്കാറ്റുകളും നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് നാസ വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹം?
Show answer
GOES-U
Notes: ജിയോസ്റ്റേഷണറി ഓപ്പറേഷണൽ എൻവയോൺമെൻ്റൽ സാറ്റൽ ലൈറ്റ്
Question 10
നികുതി വർദ്ധന ഉൾപ്പെടുന്ന വിവാദ ധനകാര്യ ബിൽ പാസാക്കിയതിനെത്തുടർന്ന് വ്യാപക പ്രതിഷേധം നടന്ന ആഫ്രിക്കൻ രാജ്യം?
Show answer
കെനിയ
Question 11
പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ (പിജിടിഐ) പുതിയ പ്രസിഡൻ്റായി ചുമതലയേറ്റത്?
Show answer
കപിൽ ദേവ്
Question 12
സർക്കാർ( ksrtc) ഉടമസ്ഥതയിലുള്ള ആദ്യ ഡ്രൈവിംഗ് സ്കൂളിന് തുടക്കം കുറിച്ചത്?
Show answer
തിരുവനന്തപുരം
Question 13
ആശുപത്രികളിലെ ലാബ് സംവിധാനം നവീകരിക്കാൻ വേണ്ടി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി?
Show answer
നിർണ്ണയ
Question 14
MSME ഡേ?
Show answer
ജൂൺ 27
Question 15
ഉപരിപഠനത്തിന് അർഹതയുണ്ടായിട്ടും ആഗ്രഹിച്ച കോഴ്സിന് പ്രവേശനം ലഭിക്കാത്തവർക്ക് ഏത് പ്രായത്തിലും ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്ലസ്ടു നേടാനുള്ള കേരള സർക്കാർ പദ്ധതി?
Show answer
സ്കോൾ കേരള (SCOLE-KERALA)
Question 16
ഇൻ്റർനാഷണൽ ഡയറി ഫെഡറേഷന്റെ ആദ്യ ഏഷ്യാ പസഫിക് ഡയറി കോൺഫറൻസ് 2024 ന്റെ വേദി?
Show answer
കൊച്ചി
Question 17
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഇടപാടുകാർക്ക് യു.പി.ഐ. മുഖേന സൗകര്യ പ്രദമായി ഇടപാടുകൾ നടത്താവുന്ന റുപേ വേവ് ക്രഡിറ്റ് കാർഡ് അവതരിപ്പിച്ചത്?
Show answer
ഫെഡറൽ ബാങ്ക്
Question 18
ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോ തലവൻ?
Show answer
തപൻ കുമാർ ദേഖ
Question 19
എല്ലാ മന്ത്രിമാരും അവരുടെ ശമ്പളത്തിനും അലവൻസുകൾക്കും ആദായനികുതി നൽകണമെന്ന് തീരുമാനിച്ച സംസ്ഥാനം?
Show answer
മധ്യപ്രദേശ്
Question 20
ഭാരത് സെൻ്റർ ഓഫ് ഒളിമ്പിക് റിസർച്ച് ആൻ്റ് എജ്യുക്കേഷൻ ആരംഭിച്ച യൂണിവേഴ്സിറ്റി?
Show answer
രാഷ്ട്രീയ രക്ഷാ സർവ്വകലാശാല
Question 21
സ്കൂൾ ഇൻ എ ബോക്സ്' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
Show answer
അസം
Question 22
ഇൻ്റർനാഷണൽ സോളാർ അലയൻസിൽ പൂർണ്ണ അംഗമായ നൂറാമത്തെ രാജ്യം?
Show answer
പരാഗ്വേ
Question 23
രാജ്ഷാഹി നഗരം സ്ഥിതി ചെയ്യുന്ന രാജ്യം?
Show answer
ബംഗ്ലാദേശ്
Question 24
ഇന്ത്യൻ ആർമി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത ഖലുബർ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത്?
Show answer
ലഡാക്ക്