december 27 2024
ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്താൽ ലഭിക്കുന്ന ശിക്ഷ
Show answer
Notes :-
ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനു ഗുരുതര പിഴശിക്ഷ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു കേന്ദ്രം തയാറെടുക്കുന്നു. 5 ലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും നൽകുന്ന വിധം മാറ്റമാണു നിർദേശിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചിഹ്നത്തിന്റെയും മറ്റും ദുരുപയോഗം സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണിത്. ഉപഭോക്ത്യ നിയമപ്രകാരം, 500 രൂപയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ
Notes :-
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന നാലാമത്തെ മാച്ച് റഫറിയായി സിംബാബ്വെയുടെ ആൻഡി പൈക്രോഫ്റ്റ്. ഇന്നലെ ആരംഭിച്ച ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റിലാണ് പൈക്രോഫ്റ്റ് ഈ നേട്ടം സ്വന്തമാക്കിയത്.
Notes :-
കസഖ്സ്‌ഥാനിലെ അക്തൌവിലുണ്ടായ വിമാനാപകടത്തിൽ 38 പേർ കൊല്ലപ്പെട്ടു. ബാക്കുവിൽനിന്നു ദക്ഷിണ റഷ്യയിലെ ഗ്രോസ്നിയിലേക്കു പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണു തകർന്നുവീണത്. പരുക്കേറ്റ 29 പേർ ചികിത്സയിലാണ്. മോശം കാലാവസ്ഥയെത്തുടർന്നു വിമാനം വഴിമാറി സഞ്ചരിച്ചെന്നാണ് കരുതുന്നതെങ്കിലും തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Notes :-
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ ടൗൺഷിപ്പുമായി ബന്ധപ്പെട്ട് ഡോ. ജെ.ഒ. അരുണിനെ സ്പെഷ്യൽ ഓഫീസറായി (വയനാട് ടൗൺഷിപ്പ് -പ്രിലിമിനറി വർക്സ്) നിയമിച്ചു, പുനരധിവാസം സംബന്ധിച്ച പ്രാരംഭനടപടികൾ കാലതാമസം കൂടാതെ നിർവഹിക്കുന്നതിനാണിത്. നിലവിൽ മലപ്പുറം എൻ.എച്ച്. 966 (ഗ്രീൻഫീൽഡ്) എൽ.എ. ഡെപ്യൂട്ടി കളക്ടറായ അരുണിന് സ്പെഷ്യൽ ഓഫീസറുടെ അധികച്ചുമതലകൂടി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്.
Notes :-