Daily Current Affairs-2024-december
december 06 2024
ഡിസംബർ - 6
Notes :-

പ്രോബ-3
Notes :-

വിക്ഷേപണ വാഹനം - PSLV C-59 , കൃത്രിമമായി സൂര്യഗ്രഹണ പ്രതീതിയുണ്ടാക്കി സൂര്യന്റെ കൊറോണ യെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എ യുടെ രണ്ട് പേടകങ്ങളായ കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിവയാണ് പ്രോബ-3 ദൗത്യത്തിലുള്ളത്. വാണിജ്യ വിഭാഗമായ ന്യൂസ്പേസ് : ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) : ഏറ്റെടുത്തു നടത്തിയ ദൗത്യം , മിഷൻ ഡയറക്ടർ : ഡോ എം ജയകുമാർ

സുബി ജേക്കബ് ജോർജജ്
Notes :-

5 ലക്ഷം രൂപ, 2003 ൽ താണു പത്മനാഭനു ശേഷം ആദ്യ മായാണു മലയാളിക്ക് ഈ പുരസ്ക്‌കാരം ലഭിക്കുന്നത്, സുപ്രാ മോളിക്യുലർ കെമിസ്ട്രിയിലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്ക്‌കാരം

68 - മത്
Notes :-

ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്‌കറുടെ 68-ാം ചരമവാർഷികം ഇന്ന് ആചരിക്കും. പാർലമെൻ്റ് ഹൗസ് കോംപ്ലക്‌സിലെ പ്രേരണാ സ്‌ഥലിൽ ഡോ. അംബേദ്‌കർ ഫൗണ്ടേഷന്റെയും കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ അനുസ്‌മരണം നടത്തും. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌പീക്കർ ഓം ബിർള തുടങ്ങിയവർ പുഷ്പാർച്ചന നട ത്തും. ഡോ. അംബേദ്കറുടെ ഭൗതിക ശരീരം സംസ്ക്‌കരിച്ച മുംബൈ ദാദറിലെ ചൈത്യഭൂമിയിൽ പതിനായിരങ്ങൾ പ്രണാമമർപ്പിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് അംബേദ്‌കർ അനുയായികൾ മുംബൈയിലെത്തിയിട്ടുണ്ട്. ഡോ. അംബേദ്‌കർ ബുദ്ധമതം സ്വീകരിച്ച നാഗ്‌പുരിലെ ദീക്ഷഭൂമിയിലും അനുസ്‌മരണ പരിപാടികൾ നടക്കും

ഡോ. രത്തൻ യു . ഖേൽക്കർ
Notes :-

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തുന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി ഐ ടി സെക്രട്ടറി ഡോ. രത്തൻ യു.ഖേൽക്കർ നെ സർക്കാർ നിയമിച്ചു. കഴിഞ്ഞ ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കു തൊട്ടുമുൻപ് പ്രണബ് ജ്യോതിനാഥിനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി സംസ്‌ഥാന സർക്കാരും ഭുവനേശ്വറിലെ നാഷനൽ അലുമിനിയം കമ്പനിയിലെ ചീഫ് വിജിലൻസ് ഓഫിസറായി കേന്ദ്ര സർക്കാരും നിയമിച്ചിരുന്നു, തുടർന്ന്, തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശ പ്രകാരം അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ചുമതലയേറ്റു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർ ത്തിയായ നിലയ്ക്ക് നേരത്തേയുള്ള തീരുമാന പ്രകാരം പ്രണബ് ജ്യോതിനാഥിനെ ഡപ്യൂട്ടേഷനിൽ 3 വർഷത്തേക്ക് നാഷനൽ അലുമിനിയം കമ്പനിയിൽ നിയമിച്ചു. ഈ ഒഴിവിലാണ് രത്തൻ യു. ഖേൽക്കറെ നിയമിച്ചത്, ജിഎസ്‌ടി അഡിഷനൽ കമ്മിഷണർ ആർ. ശ്രീലക്ഷ്മിയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ സ്‌ഥാനത്തു നിയമിച്ചു. ജിഎസ്‌ടി അഡിഷനൽ കമ്മിഷണർ സ്‌ഥാനം ഇവരുടെ അധികച്ചുമതലയാക്കി. കൊച്ചി കോർപറേഷൻ സെക്രട്ടറി വി.ചെൽസാസിനിയെ പൊതുഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കു മാറ്റി.

സംവിധായിക പായൽ കപാഡിയ
Notes :-

5 ലക്ഷം രൂപ സമ്മാനം, സാമൂഹിക അനീതികൾക്കെതിരെ സിനിമ യെ ആയുധമാക്കി പോരാടുന്നവർക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്. 20 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' മേളയിൽ പ്രദർശിപ്പിക്കും

ഒരു ലക്ഷം ഡോളർ (87.87 ലക്ഷം രൂപ )
Notes :-

എന്താണ് ബിറ്റ്കോയിൻ ? ► ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം ചെയ്യുന്ന കറൻസികളാണ് ക്രിപ്റ്റോ കറൻസികൾ. വിവിധ തരം ക്രിപ്റ്റോ കറൻസികളിൽ ഏറ്റവും ജനപ്രിയമാണ് ബിറ്റ്‌കോയിൻ

മനോഹരൻ വി. പേരകം
Notes :-

മനോഹരൻ വി. പേരകത്തിന്റെ 'ഒരു പാകിസ്താനിയുടെ കഥ' തിരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്സാരം. മികച്ച കവർ ഡിസൈനർക്കുള്ള പുരസ്കാരത്തിന് സലീം റഹ്മാൻ അർഹനായി. ഹുസൈൻ മുഹമ്മദിൻ്റെ 'അകലെ' എന്ന നോവലിലെ കവർചിത്രത്തിന്റെ ഡിസൈനിനാണ് പുരസ്കാരം